കോടാലി: കൊരേച്ചാലിലെ സ്വകാര്യപറമ്പില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍നിന്ന് വീണ് മരിച്ചു. വെള്ളിക്കുളങ്ങര മുണ്ടന്മാണിവീട്ടില് ഡേവിസിന്റെ മകന് ടോമിയാണ് (50) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഭാര്യ: മോളി. മക്കള്‍: അമേയ മരിയ, ഗ്ലോറി മരിയ.