മേപ്പയ്യൂർ: മാവട്ട് പരേതനായ മണ്ണാറോത്ത് അബൂബക്കറിന്റെ ഭാര്യ ആസ്യ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: വി.വി.എം കുഞ്ഞമ്മദ് ഹാജി, വി.വി.എം ബഷീർ (കെ.യു.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), വി.വി.എം റഷീദ് (അധ്യാപകൻ, വെളിമുക്ക് എ.എം.യു.പി സ്കൂൾ മലപ്പുറം, മാവട്ട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി), സിറാജ് (ഖത്തർ), സുബൈദ, ബുഷ്റ. മരുമക്കൾ: സുഹറ ഹജ്ജുമ്മ (പയ്യോളി), ജമീല (കാവുന്തറ), യസീറ (മണിയൂർ), സജ്ന (മന്ദങ്കാവ്), സൈയ്തു പള്ളിക്കൽ, ഹമീദ് വടേക്കര (അധ്യാപകൻ, വെണ്ണായൂർ യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കുഞ്ഞായിശ, ഫാത്തിമ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, ഹലീമ, എം.കെ സൈതു മുഹമ്മദ്, ഖദീജ, മൊയ്തീൻ, നഫീസ, സുബൈദ.