മഞ്ചേരി: മഞ്ചേരി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ നിര്യാതനായി. പാലക്കുളം പറച്ചിക്കോടൻ വീട്ടിൽ അഫീഫാണ് (33) മരിച്ചത്. എൻജിനീയറായ അഫീഫ് സുഹൃത്തിനൊപ്പം ബംഗളൂരുവിലേക്ക് അവാർഡ് വാങ്ങാൻ പോയതായിരുന്നു.പിതാവ്: അബൂബക്കർ സിദ്ദീഖ്. മാതാവ്: റസിയ. ഭാര്യ: ഷബ്ന (മണ്ണാർക്കാട്). മകൾ: ആയിഷ മിൻഹർ. സഹോദരി: അനീസ. ഖബറടക്കം ഞായറാഴ്ച പാലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.