കക്കട്ടിൽ: ശിൽപിയും കലാകാരനുമായ പാണ്ട്യംപാറേമ്മൽ എൽ. യേശുദാസ് (73) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയാണ്. കെട്ടിട നിർമാണ സൂപ്പർവൈസർ, കോൺട്രാക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തൽ ശിൽപങ്ങൾ ഉൾപ്പെടെ കോൺക്രീറ്റ് ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: ജയദാസ് (നർത്തകൻ, ഷോർട്ട് ഫിലിം സംവിധായകൻ, നടൻ), ജയദീപ്, ജയകാന്ത് (ഊരാളുങ്കൽ സൊസൈറ്റി). മരുമക്കൾ: സബ്ന, ലിനീബ, അഹാന.