കൊടകര: സൈക്കിളിൽ പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. ഉളുമ്പത്തുകുന്ന് കാവില്‍ സുബ്രഹ്മണ്യനാണ് (69) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദേശീയപാത ഉളുമ്പത്തുകുന്നില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ഭാര്യ: ലളിത. മക്കള്‍: വസന്ത്കുമാര്‍, ഗിരീഷ് കുമാര്‍, പരേതനായ സതീഷ് കുമാര്‍. മരുമകള്‍: ദീപ്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.