മാള: അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വഴിയരികിൽ കണ്ടെത്തി. ആന്ധ്ര ചിറ്റൂർ രാമപുരം കോളനി ജെ. ശ്രീരാമുലുവിനെയാണ് (68) വടമയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.മൃതദേഹം മാള സർക്കാർ ആശുപത്രി മോർച്ചറിയിൽ.