മഞ്ചേരി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെയും ഹസ്നയുടെയും മകന് മുഹമ്മദ് അമാനാണ് (12) മരിച്ചത്. മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നിന് മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലായിരുന്നു അപകടം. മൂത്തസഹോദരന് ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അമാന്‍. ഈ ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും തിങ്കളാഴ്ച മരിച്ചു. മുഹമ്മദ് അമാന്റെ സഹോദരങ്ങള്‍: ഷിഫിന്, നിഫിന്, ഹുദ.