വള്ളിക്കുന്ന്: ലോറിയില്‍ മരം കയറ്റുന്നതിനിടെ ദേഹത്ത് വീണ് വള്ളിക്കുന്ന് സ്വദേശി മരിച്ചു. അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിന് സമീപം പരേതയായ കുന്നത്ത് ദേവയാനി അമ്മയുടെയും കേടക്കളത്തില്‍ ഉണ്ണി നായരുടെയും മകന് ശ്രീധരന് (51) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെ ഉഷ നഴ്സറിക്കു സമീപത്തെ മില്ലില്‍ മരം കയറ്റുന്നതിനിടെയാണ് അപകടം. താഴെ നിന്നിരുന്ന ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.ഭാര്യ: പ്രവീണ കുന്നത്ത്. മക്കള്‍: ആദിത്യന്, ശ്രീപാര്‍വതി (എം.വി.എച്ച്.എസ്എസ് വിദ്യാർഥികള്‍). സഹോദരങ്ങള്‍: മുരളീധരന്, നവനീത് കൃഷ്ണന്, കൃഷ്ണദാസ്, ലളിതകുമാരി .