ബാലുശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റും, എൽ.ജെ.ഡി നേതാവുമായ അറപ്പീടിക ആലുള്ളതിൽ (ഈച്ചരോത്ത്) ഭാസ്കരൻ (75) നിര്യാതനായി. റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുൻ താലൂക്ക് പ്രസിഡന്റ്, പനങ്ങാട് സർവിസ് കോ-ഓപറേറ്റീവ് ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, ജനതാദൾ ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: ഷിജൻകുമാർ (റേഷൻ ഷാപ് അറപ്പീടിക, എൽ.വൈ.ജെ.ഡി. ബാലുശ്ശേരി മണ്ഡലം ട്രഷറർ), ഷിബു (ഇൻസ്പെക്ടർ സഹകരണ വകുപ്പ്). മരുമക്കൾ: രജിനമോൾ, സബിത. സഹോദരങ്ങൾ: സരോജിനി (ഉള്ളിയേരി), പരേതരായ ചാത്തുകുട്ടി നായർ, രാഘവൻ നായർ, ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.