പുല്പള്ളി: വാഹനം ഇടിച്ചനിലയിൽ ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ആൾ മരിച്ചു. പെരിക്കല്ലൂർ തോണികടവിൽ കോക്കാപ്പള്ളിയിൽ സജി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് തോണിക്കടവിലെ റോഡരികിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ദേഹത്ത് പരിക്കുകളുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പട്ടാണികൂപ്പ് സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശ്രീലത. മക്കൾ: അനീഷ്, പരേതരായ സനീഷ്, ബിനീഷ്. മരുമകൾ: ആർച്ച.