തൃശൂർ: മഹാകവി വള്ളത്തോളിന്റെ കൊച്ചുമകൻ കെ. ശശിധരൻ (72) തൃശൂർ മാരാത്ത് ലൈനിൽ ‘ശ്രീ പത്മം അപ്പാർട്ട്മെന്റ് 2’ൽ നിര്യാതനായി. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജരാണ്. ചിറ്റഴി ഗോവിന്ദക്കുറുപ്പിന്റെയും ഒറ്റപ്പാലം കണ്ണഞ്ചാത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: സ്മിത, ഗോവിന്ദ്. മരുമക്കൾ: സന്ദീപ്, മിഥില. സഹോദരങ്ങൾ: രവീന്ദ്രനാഥൻ, രമേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.