നിറമരുതൂര്‍: നിറമരുതൂര്‍ പഴയ പോസ്റ്റ് ഓഫിസിന് സമീപം താമസിച്ചിരുന്ന പരേതനായ ചേലാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ കാളിയാടന്‍ ബീപാത്തുമ്മ (91) നിര്യാതയായി. മക്കള്‍: ആമിന, അലി( അധ്യാപകന്, എസ്.എസ്.എം പോളിടെക്നിക്), മുഹമ്മദ് കാസിം(ദുബൈ ),പരേതരായ അബൂബക്കര്‍കുട്ടി, ഇസ്മായില്‍, ഖദീജ. മരുമക്കള്‍: റാബിയ, പി.എ. റഷീദ് (റിട്ട. അഡീഷനല്‍ ഡയറക്ടര്‍, പി.ആര്.ഡി), സുഹറ, നിഷ.