കൊണ്ടോട്ടി: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പൂക്കോട്ടൂര്‍ പുല്ലാര മേല്‍മുറി മണക്കോട്ട് മുഹമ്മദ് ഷാജിയാണ് (39) മരിച്ചത്. മണക്കോട്ട് അലവിയുടെയും ഹഫ്സത്തിന്റെയും മകനാണ്. അവിവാഹിതനാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജില്‍ രണ്ടുദിവസം മുമ്പ് മുറിയെടുത്ത യുവാവ് കതക് തുറക്കാത്തതിനെത്തുടര്‍ന്ന് രാവിലെ ലോഡ്ജ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.