മുക്കം: കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപിക കാരമൂല കോയില്ലത്തുംകണ്ടി നബീസുമ്മ (76) നിര്യാതയായി. ഭർത്താവ്: കെ.കെ. ഹംസ (ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: ഹാഫിസ് (പ്രിൻസിപ്പൽ, അൽഫാറൂഖ് സീനിയർ സെക്കൻഡറി സ്കൂൾ, ഫറോക്ക് കോളജ്), ഫൗസിയ (അമ്പലപ്പുഴ), നുസ്രത്ത് (പിലാശ്ശേരി), ജുലാല (വല്ലത്തായ്പാറ). മരുമക്കൾ: നസീർ (മസ്കത്ത്), സ്വലാഹുദ്ദീൻ (കുവൈത്ത്), അബ്ദുൽ കരീം (സർസയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), സനൂപ (എടവണ്ണപ്പാറ). സഹോദരങ്ങൾ: ജലാലുദ്ദീൻ (ഭോപാൽ), ഷംസുദ്ദീൻ (മുട്ടം), യൂസുഫ് (റിട്ട. എൻ.ഡി.എ), റഹ്മാബീവി (പുറക്കാട്), അമിന (അമ്പലപ്പുഴ), സൽമ(ഹരിപ്പാട്), സക്കീന (മണ്ണഞ്ചേരി). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാരമൂല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.