ചേർപ്പ്: മുത്തുള്ളിയാലിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. മുത്തുള്ളിയാൽ പുതിയ വീട്ടിൽ ഗഫൂറാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: നഹാസ്, ഹിജാസ്, ഹന്നത്ത്.