പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണിൽ റോഡ് കുറുകെ കടക്കവേ കാല്നടയാത്രക്കാരന് ഇന്നോവ കാര്‍ ഇടിച്ച് മരിച്ചു. ചുവന്നമണ്ണ് സെന്ററില്‍ വർക്ക്ഷോപ്പ് നടത്തുന്ന വടക്കുംപാടം തറയിൽ വീട്ടില്‍ നാരായണനാണ് (60) മരിച്ചത്.ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് ഗുണ്ടുര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. നാട്ടുകാർ പീച്ചിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ല ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല പീച്ചി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: നിത്യ, നിമ്മി. മരുമകൻ: രഞ്ജിത്. സംസ്കാരം പിന്നീട്