ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ സ്ലാബ് മതില് കെട്ടുന്നതിനിടെ മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു. അഞ്ചങ്ങാടി കെട്ടുങ്ങല്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലെ ജോലിക്കിടയിലാണ് 55 വയസ്സ് തോന്നിക്കുന്ന ചന്ദ്രന് എന്ന് വിളിക്കുന്നയാള്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ജോലിക്കിടെ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചയാളെന്ന് മാത്രമേ നാട്ടുകാര്‍ക്ക് അറിയൂ. 168 സെന്റിമീറ്റര്‍ ഉയരമുണ്ട്. എസ്.ഐ വി.പി. അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.