കൊടുങ്ങല്ലൂർ: ഖബറടക്കത്തിൽ പങ്കെടുക്കാനെത്തിയ വയോധികൻ ജുമാമസ്ജിദ് അങ്കണത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോതപറമ്പ് പടിഞ്ഞാറുവശം താമസിക്കുന്ന വടക്കേ തലത്തക്കൽ പരേതനായ മുഹമ്മദുണ്ണിയുടെ മകൻ ഹംസയാണ് (74) മരിച്ചത്. ബുധനാഴ്ച വൈകീട്ട് കോതപറമ്പ് ജുമാ മസ്ജിദ് വളപ്പിലാണ് സംഭവം. പ്രദേശവാസിയായ സ്ത്രീയുടെ ഖബറടക്കത്തിൽ പങ്കെടുക്കാൻ സൈക്കിളിൽ എത്തിയ ഹംസ മസ്ജിദിലേക്ക് നടക്കുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ദീർഘകാലമായി ജമാഅത്തെ ഇസ്ലാമി കോതപറമ്പ് ഹൽഖ അംഗമാണ്. ഭാര്യ: ബീവി. മക്കൾ: ഷമി, ഷഫിയത്ത്, ഷഹനാബി, ഷഫ്ന, ഐഷാബി. മരുമക്കൾ: ഹബീബ്, അബ്ദുൽ മജീദ്, ഷാജി, അബ്ദുൽ ജബ്ബാർ, അശ്റഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.