വള്ളിക്കുന്ന്: ജിംനേഷ്യത്തിൽ വർക്കൗട്ടിനിടെ കുഴഞ്ഞുവീണ് ആനങ്ങാടി സ്വദേശി മരിച്ചു. വയൽ പീടിയേക്കൽ പരേതനായ ഹംസ ഹാജിയുടെ മകൻ നിഷാദാണ് (42) മരിച്ചത്. ബുധനാഴ്ച രാവിലെ ജിംനേഷ്യത്തിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ ഉടൻ ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റഹീന. മക്കൾ: റിതിൻ നിഷാദ്, ഹാദിൽ നിഷാദ്. മാതാവ്: ആയിഷ ബീവി.