ആനക്കയം: പന്തല്ലൂർ ഉടുമ്പത്തുപടിയിൽ റോഡരികിൽ പരിക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തിയയാൾ മരിച്ചു. പുളിക്കൽ പരേതനായ പട്ടുണ്ടൻ ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് (ബാപ്പു -53) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനം ഇടിച്ചതാണെന്നു കരുതുന്നു. സംഭവത്തിൽ പാണ്ടിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ഉമ്മു ഹബീബ (പെരിമ്പലം). മകൻ: ഇംതിയാസ്.