രാമപുരം: സ്വാതന്ത്ര്യ സമര സേനാനിയും ഖിലാഫത്ത് സമര നായകനുമായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ പേരമകൾ തെക്കൻ പാങ്ങ് ഭാസ്കരപ്പടിയിലെ തയ്യിൽ ആരിഫ ടീച്ചർ (58) നിര്യാതയായി. അംഗൻവാടി അധ്യാപികയായിരുന്നു. മക്കളില്ല. കട്ടിലശ്ശേരി മുസ്ലിയാരുടെ മകൾ ഖദീജയാണ് മാതാവ്. പിതാവ്: പരേതനായ തയ്യിൽ മൊയ്തുട്ടി (ബാപ്പുട്ടി).