മേപ്പാടി: ഡോ. മൂപ്പൻസ് കോളജ് ഓഫ് ഫാർമസിയിലെ അസോസിയറ്റ് പ്രഫസർ മാനന്തവാടി മിൽമ ചില്ലിങ് പ്ലാന്റിനുസമീപം ‘സൂരജ് മൻസിൽ’ അജ്മൽ ഹസ്സൻ (35) നിര്യാതനായി. പാൻക്രിയാസുമായി ബന്ധപ്പെട്ട അസുഖം മൂലം ചികിത്സയിൽ കഴിയവേ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡി.വൈ.എഫ്.ഐ മാനന്തവാടി മുൻ മേഖല സെക്രട്ടറിയായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ഹസ്സന്റെയും വയനാട് എൻജിനീയറിങ് കോളജ് മുൻ ജീവനക്കാരിയും ജനാധിപത്യ മഹിള അസോസിയേഷൻ മാനന്തവാടി ഏരിയ സെക്രട്ടറിയുമായ സൈനബയുടെയും മകനാണ്. വനിത-ശിശു വികസന വകുപ്പ് ജീവനക്കാരനും എൻ.ജി.ഒ യൂനിയൻ കൽപറ്റ സിവിൽ ഏരിയ സെക്രട്ടറിയുമായ സൂരജ് ഹസ്സൻ സഹോദരനാണ്.