ചെന്ത്രാപ്പിന്നി: സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷജീവനക്കാരൻ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ദേശീയപാതയോരത്ത് ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ (പഴയ കെ.ജി വിഭാഗം) കെട്ടിടത്തിലെ ജീവനക്കാരൻ ചെന്ത്രാപ്പിന്നി സ്വദേശി വലിയവീട്ടിൽ തോമസ് (64) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ജെസ്സി. മക്കൾ: രഹ്ന, രമ്യ. മരുമക്കൾ: ജോഷി, സിജോ.