ചാവക്കാട്: കടപ്പുറം സ്വദേശി ബംഗളൂരുവിൽ നിര്യാതനായി. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിനു പടിഞ്ഞാറ് മരക്കമ്പനി റോഡിൽ പരേതനായ പൊന്നാക്കാരൻ മൊയ്തീന്റെ മകൻ അഷ്കറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. മാതാവ്: പരേതയായ പാത്തുമാമ. ഭാര്യ: ഷംന. മക്കൾ: ഫാത്തിമത്തു സുഹറ, അലി ഇഹ്സാൻ. സഹോദരങ്ങൾ: അക്ബർ, അബൂ ഷാം, ശിഹാബ്, സൗദാബി, റുഹാലത്ത്. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.