മരത്താക്കര: ദേശീയപാതയിൽ പുഴമ്പള്ളത്ത് അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃക്കൂർ മേക്കട്ടി പറമ്പത്ത് ഗോപിനാഥന്റെയും ആശയുടെയും മകൻ ആകാശ് (23) ആണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആകാശ് മണ്ണുത്തിയിലെ ഗോഡൗണിൽനിന്ന് വരുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ചു. സഹോദരൻ: ആദിത്യൻ.