അരണാട്ടുകര: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പരേതനായ വള്ളുള്ളി ലാസറിന്റെ മകൻ ജോസാണ് (63) മരിച്ചത്. ഒക്ടോബർ 27ന് വൈകീട്ട് വീടിന് മുന്നിലായിരുന്നു അപകടം. അരണാട്ടുകര ഓറിയന്റൽ കോഓപറേറ്റിവ് ബാങ്ക് മുൻ ജീവനക്കാരനാണ്. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോസ് വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. മാതാവ്: താണ്ടമ്മ.സഹോദരങ്ങൾ: ജോൺസൻ, സിസ്റ്റർ റോസ് ലാസർ. ഭാര്യ: ജാൻസി. മക്കൾ: ജിതിൻ, ജിന്റോ. മരുമകൾ: റീനു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അരണാട്ടുകര സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.