നെടുമങ്ങാട്: സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം വെള്ളാഞ്ചിറ വി.വി ഹൗസിൽ വെള്ളാഞ്ചിറ വിജയൻ (67) നിര്യാതനായി. ആനാട് ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറും പനവൂർ കേന്ദ്രമായുള്ള താലൂക്ക് മലഞ്ചരക്ക് വിപണന സഹകരണ സംഘം പ്രസിഡന്റുമായിരുന്നു. സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയൻ, ആർട്ടിസാൻസ് യൂനിയൻ ഭാരവാഹിയായിരുന്നു. ഭാര്യ: വത്സല. മക്കൾ: പ്രവീൺകുമാർ, പ്രവീഷ്കുമാർ. മരുമക്കൾ: മീനു, ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.