കൊടുങ്ങല്ലൂർ: ജമാഅത്തെ ഇസ്ലാമി അംഗവും കോതപറമ്പ് ഹൽഖ മുൻ നാസിമുമായിരുന്ന മുഹമ്മദ് അഷ്റഫ് (68) നിര്യാതനായി. കോതപറമ്പ് മൈത്രി ലെയിനിൽ പാണ്ടികശാല പരേതനായ സൈദ് മുഹമ്മദ് മൗലവിയുടെ മകനും റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമാണ്. വിഷൻ 2026ന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: മുസ്ലിമ. മക്കൾ: മുസ്തഫ, മൻസൂർ, ആഷിഫ് (മൂവരും ബഹ്റൈൻ), ഷഹനാബി. മരുമക്കൾ: ഫസീല, സുമയ്യ, ലാലിഹ, റിയാസ് (ബഹ്റൈൻ).