ആനക്കയം: ചെക്ക് പോസ്റ്റ് ശ്രീ വില്ലയിൽ കെ.പി. ദേവയാനി ടീച്ചർ (83) നിര്യാതയായി. അപ്ലി കിഴക്കേപുരക്കൽ പരേതനായ മാമരുകുട്ടിയുടെ മകളും പരേതനായ തട്ടാരക്കൽ ഉദയ ബാബുവിന്റെ ഭാര്യയുമാണ്. ഒതുക്കുങ്ങൽ ഹൈസ്കൂൾ, മഞ്ചേരി ഗേൾസ് ഹൈസ്കൂൾ, മഞ്ചേരി ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായിരുന്നു. നെല്ലിക്കുത്ത് ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപികയായാണ് വിരമിച്ചത്. മക്കൾ: ബിനു (അധ്യാപിക), ബിനി (അധ്യാപിക). മരുമക്കൾ: കെ.കെ. ദിനേഷ് (സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്), ടി.എസ്. അനീഷ് (എൻജിനീയർ).