ചേമഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെങ്ങളം മേലേതാനിക്കുനി അദ്നാൻ (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം. ചെട്ടിക്കുളത്ത് വെച്ച് അദ്നാൻ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. പിതാവ്: അബ്ദുൽ ഹമീദ് (ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ബസ് ഡ്രൈവർ). മാതാവ്: വാഹിദ. സഹോദരന്മാർ: അജ്മൽ, അൽതാഫ്.