വെണ്ണക്കോട്: കൊല്ലരുതൊടികയിൽ പരേതനായ അബൂബക്കറിന്റെ മകൻ കോയാമുട്ടി മുസ്ലിയാർ (73) നിര്യാതയായി. വെണ്ണക്കോട് മഹല്ല് ഖതീബായും കണിയാർകണ്ടം, വെണ്ണക്കോട് മദ്റസകളിൽ പ്രധാനാധ്യാപകനായും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, ബഷീർ, ഹമീദ്, സുഹറ, സഫിയ. മരുമക്കൾ: അബ്ദുല്ല, സഈദ് സഖാഫി ആവേലം, ജുവൈരിയ, ഹാജറ, ഹന്ന. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് വെണ്ണക്കോട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.