നിലമ്പുർ: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന നാകത്തിങ്കൽ ഗാന്ധിഗ്രാം ജോയ് എന്ന നിലമ്പൂർ ജോയ് (74) നിര്യാതനായി. ഇവൾ ഒരു ഭയങ്കരി (കഥകൾ), കാക്കകൾ (കവിതകൾ), ചരിത്ര വിസ്മയങ്ങൾ (ആത്മകഥ), മനുഷ്യാ നീ ആര് (ലേഖനങ്ങൾ), ഇട്ടൂലി രസായനം (ഷോർട്ട് ഫിലിം) എന്നിവയാണ് രചനകൾ.ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കല സാഹിത്യ സംഘം എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആനി. മക്കൾ: ബിനോയ് (മുത്തൂറ്റ് ഫിൻ കോർപ്), ബിൻസി, വിനിൽ. മരുമക്കൾ: ടീന, ബോസ്, രമ്യ.