തേഞ്ഞിപ്പലം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പുത്തൂര്‍പള്ളിക്കല്‍ അമ്പലപ്പടി വള്ളിക്കോട്ടുചാലില് സായിരാജ് (33) ആണ് മരിച്ചത്. ശബരിമല തീർഥാടനത്തിന് ഒരുങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 4.45ഓടെ അങ്കപ്പറമ്പിന് സമീപം വയക്കാറത്തുപടി ഇറക്കത്തിലായിരുന്നു അപകടം. പുത്തൂര്‍പള്ളിക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സായിരാജിന്റെ ബൈക്കില്‍ എതിരെ സ്കൂള്‍ കുട്ടികളുമായി വന്ന ക്രൂയിസര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കോടെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ച 12.30ഓടെയായിരുന്നു മരണം. അവിവാഹിതനാണ്. പിതാവ്: കൃഷ്ണന്. മാതാവ്: വള്ളി. സഹോദരങ്ങള്‍: സനല്‍രാജ്, കൃഷ്ണപ്രിയ.