വടകര: കുട്ടോത്ത് പീടികക്കണ്ടിയിൽ കൃഷ്ണൻ (88) നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മേപ്പയിൽ ഈസ്റ്റ് സീനിയർ ബേസിക് സ്കൂൾ റിട്ട. അധ്യാപകനുമാണ്. മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, എൽ.ജെ.ഡി വില്യാപള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: വത്സനാരായണൻ (റിട്ട. വില്യാപള്ളി എം.ജെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ, വില്യാപള്ളി പഞ്ചായത്ത് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, മേമുണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം), വാസന്തി, വിജയലത, വീണകുമാരി, വൃന്ദലത, വുനീഷ് കുമാർ (ബഹ്റൈൻ). മരുമക്കൾ: ബീന (മയ്യന്നൂർ), വാസു (ഓർക്കാട്ടേരി), സുരേഷ്ബാബു (മേപ്പയൂർ, ചിത്ര സ്റ്റുഡിയോ, പന്തിരിക്കര), സുരേന്ദ്രൻ (ബിസിനസ്), രാജീവൻ (ബിസിനസ്), സീന കെ (വടകര കോഓപറേറ്റിവ് റൂറൽ ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.