മുക്കം: ഉംറ തീർഥാടനത്തിനിടെ കാരശ്ശേരി സ്വദേശിനി കുന്നത്ത് സൈനബ (77) മക്കയിൽ നിര്യാതയായി. പത്തുദിവസം മുമ്പാണ് ഇവർ സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ പോയത്. അവിവാഹിതയാണ്. സഹോദരങ്ങൾ: ആയിഷ, ഫാത്തിമ, അബൂബക്കർ, കദീശ, പരേതരായ ഉമ്മേരിയം, ഉമ്മാച്ച, ആമിന. മയ്യിത്ത് മക്കയിൽ ഖബറടക്കും.