ഒളവണ്ണ മാവത്തുംപടി: ബന്ധുവീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയയാൾ കിണറ്റിൽ വീണു മരിച്ചു. ഒളവണ്ണ മാവത്തുംപടിയിലെ തവരക്കാട്ടിൽ ചിന്നനാണ് (65) മരിച്ചത്. പെരിങ്ങളത്തുള്ള ബന്ധുവിന്റെ പറമ്പിലെ ആൾമറയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു. മികച്ച കർഷകത്തൊഴിലാളിയായി ഒളവണ്ണ പഞ്ചായത്തിന്റെ ആദരം നേടിയ വ്യക്തിയായിരുന്നു ചിന്നൻ. പരേതരായ പറയൻ- കണ്ണായി എന്നിവരുടെ മകനാണ്. ഭാര്യ: തങ്കമണി. മക്കൾ: അരുൺ, അർച്ചന, അഞ്ജലി. മരുമക്കൾ: ചന്ദ്രൻ, പ്രജിൽ, വിമിഷ. സഞ്ചയനം തിങ്കളാഴ്ച.