നെടുമങ്ങാട്: ആദ്യകാല സി.പി.ഐ നേതാവും കേരകർഷക സംഘം സംസ്ഥാന സമിതി അംഗവുമായിരുന്ന ഇരിഞ്ചയം അയണിമൂട്ടിൽ വീട്ടിൽ എം.എം. ഇസ്മയിൽ (84) നിര്യാതനായി. ദീർഘകാലം സി.പി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഇരിഞ്ചയം ക്ഷീരോൽപാദക സംഘം സ്ഥാപകനാണ്. ഏറെക്കാലം സംഘം പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ആരിഫാ ബീവി. മക്കൾ: സജാദ് സാഹിർ (സി.പി.ഐ മുക്കിക്കട ബ്രാഞ്ച് സെക്രട്ടറി), സിയാദ് സാഹിർ (ഗൾഫ്), സാജിത ബീവി. മരുമക്കൾ: മുഹമ്മദ് ബഷീർ (സബ് ഇൻസ്പെക്ടർ, വിജിലൻസ്), സജിത, റീജ.