കോഴിക്കോട്: ബേസ് ഗിത്താറിസ്റ്റ് നടുവട്ടം പുറത്തിൽതാഴം വീട്ടിൽ എ.പി. ഹബീബ് (47) നിര്യാതനായി. പട്ടുറുമാൽ, പതിനാലാംരാവ്, സൂപ്പർ ട്രൂപ്പ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ ബേസ് ഗിത്താറിസ്റ്റായിരുന്നു. എസ്.പി.ബി, ചിത്ര തുടങ്ങിയ ഗായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ അഹമ്മദ് കോയ. മാതാവ്: കദീശബി. ഭാര്യ: സമീറ. മക്കൾ: നജ്ല, അലൻ, ജിഫ്രി. മരുമകൻ: റനീഷ്.