തൃപ്രയാർ: മുതിർന്ന കോൺഗ്രസ് നേതാവ് നെടിയിരുപ്പിൽ കുഞ്ഞിമോൻ മാസ്റ്റർ (ബാലകൃഷ്ണൻ മാസ്റ്റർ -93) നിര്യാതനായി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, തൃശൂർ ജില്ല മത്സ്യവിപണന തൊഴിലാളി സഹകരണസംഘം, നാട്ടിക ഫർക്ക ഭവന നിർമാണ സഹകരണ സംഘം എന്നിവയിൽ ദീർഘകാലം ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ.കെ. സരോജിനി ടീച്ചർ. മക്കൾ: മധുസൂദനൻ (റിട്ട. റെയിൽവേ), ചിത്രസിങ്, ഉദയകുമാർ (മുൻ അംഗം, നാട്ടിക പഞ്ചായത്ത്, എൽ.ഐ.സി ഏജന്റ്). മരുമകൾ: സ്മിത ചിത്രസിങ്.