ചങ്ങരംകുളം: പെരുമ്പാൾ സ്വദേശിനി മസ്കത്തിൽ നിര്യാതയായി. പെരുമ്പാളിൽ കൈതവളപ്പിൽ മുഹമ്മദിന്റെ ഭാര്യ പാത്തുണ്ണിക്കുട്ടിയാണ് (66) നിര്യാതയായത്. സന്ദർശന വിസയിൽ നാലുമാസം മുമ്പ് കുടുംബാംഗങ്ങളോടൊപ്പം മസ്കത്തിൽ എത്തിയതായിരുന്നു. മക്കൾ: അബ്ബാസ്, അബ്ദുന്നാസർ, അമീർ, സെക്കീർ (എല്ലാവരും മസ്കത്ത്), സഫിയ. മരുമക്കൾ: അബൂബക്കർ (ഖത്തർ), സൽമ, സഗീന, ഷാനിബ, അമീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കല്ലൂർമ്മ-പെരുമ്പാൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.