ബാലുശ്ശേരി: റിട്ട. അൽ അയ്ൻ യൂനിവേഴ്സിറ്റി ഉദ്യോഗസ്ഥനും കൂനഞ്ചേരി ദാറുന്നജാത്ത് മാനേജറുമായ മഠത്തിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ജമീല (57) നിര്യാതയായി. പരേതരായ കരിയാങ്കണ്ടി (മുണ്ടോത്ത്) ആലി - ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് തഹ്സിൻ, തസ്നീം (ദുബൈ ഹോസ്പിറ്റൽ). മരുമകൻ: റഫീഖ് സക്കരിയ (കൊട്ടാരക്കോത്ത്). സഹോദരൻ: കോയ കരിയാങ്കണ്ടി.