കുരുവട്ടൂർ: ഞായറാഴ്ച രാത്രി മച്ചക്കുളത്തിനടുത്തുവെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഗേറ്റ് ബസാറിൽ പുൽപറമ്പിൽ അഭിരാജ് (29) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച രാത്രി മച്ചക്കുളത്തിനടുത്തുവെച്ച് മരം കയറ്റിയ ലോറിയും അഭിരാജ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. പിതാവ് രാജൻ. മാതാവ് ശോഭന. സഹോദരി അശ്വതി.