പേരാമ്പ്ര: മുതുകാട് രേഷ്മാലയത്തിൽ ആർ. രവീന്ദ്രൻ (75) നിര്യാതനായി. 1972ൽ മീറോട്മല മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നിർമല. മക്കൾ: രനീഷ് (ഗൾഫ്), രജീഷ് കുമാർ (ഇ.എം.എസ് സഹകരണ ആശുപത്രി, പേരാമ്പ്ര), രേഷ്മ. മരുമക്കൾ: ബിജോയ് (ബിസിനസ് കോഴിക്കോട് ), സംഗീത (തിരുവങ്ങൂര്‍). സഹോദരങ്ങൾ: വത്സല (കൊല്ലിയിൽ പേരാമ്പ്ര),മാലിനി (പുതുശ്ശേരി താഴ), ഗോപിനാഥൻ (കാവുന്തറ), വസന്ത (എരവട്ടൂർ).