വടകര: കെ.ടി ബസാർ പത്മശ്രീയിൽ കോവുകുളങ്ങര പത്മാവതി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി. കുഞ്ഞപ്പ നമ്പ്യാർ (ചോറോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ). മക്കൾ: മാധുരി നമ്പ്യാർ (ശ്രീദീപം കൈനാട്ടി), ദേവിദാസ് (റിട്ട. സെക്രട്ടറി പുറമേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. ഡിവിഷനൽ എൻജിനീയർ റെയിൽവേ), ശശികല ദേവിദാസ്. സഹോദരങ്ങൾ: അംബുജാക്ഷി അമ്മ (മുട്ടുങ്ങൽ), പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ.