താനൂർ: താനൂർ ചിറക്കൽ പള്ളിക്ക് സമീപം ആമിനുമ്മാനകത്ത് പരേതനായ ചെറിയ മുഹമ്മദ് കുട്ടിയുടെ മകൻ സഹീർ ബാബു (38) നിര്യാതനായി. കാരാട് റോഡ് മിഷ്യൻ ആശുപത്രി കാന്റീൻ ഉടമയാണ്. ഭാര്യ: ഷരീഫ. മക്കൾ: അവ്വ, അയിഷ ഷെല്ല (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുജീബ്, ബഷീർ, ഷമീം.