മതിലകം: മതിലകം കളരിപ്പറമ്പിൽ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതിയകാവ് ചള്ളിബസാർ തെക്ക് കാപ്പിരിയാംപറമ്പിൽ പരേതനായ പരീദിന്റെ മകൻ ഹബീബാണ് (58) മരിച്ചത്.ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ കളരിപ്പറമ്പിന് സമീപം റോഡരുകിലെ ആളൊഴിഞ്ഞ പറമ്പിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ച രാത്രി മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചുവരുകയായിരുന്നു. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുബൈദ. മക്കൾ: സുഹൈൽ, സുബൈബ്.