മേത്തല: മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. അരാകുളത്ത് താമസിക്കുന്ന ശൃംഗപുരത്ത് പറമ്പിൽ ശ്രീധരഷേണായിയാണ് (52) മരിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. അവിവാഹിതനാണ്. കൊടുങ്ങല്ലൂർ പൊലിസ് മേൽനടപടി സ്വീകരിച്ചു