തൃശൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോലഴി ത്രിവേണി നഗർ മണ്ണുമ്മേൽ സന്തോഷിന്റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ കോലഴി കാരാമ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. മെഡിക്കൽ റപ്രസെന്റിറ്റീവ് ആയിരുന്നു. ബോക്സിങ് താരമായ വിഷ്ണു സീനിയർ നാഷനൽ ഫെഡറേഷൻ കപ്പിൽ 2019ൽ ചാമ്പ്യനായിരുന്നു. മാതാവ്: അംബിക. സഹോദരി: മേഘ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.