പരപ്പനങ്ങാടി: മുൻ കെ.പി.സി.സി അംഗവും കല - സാംസ്കാരിക പ്രവർത്തകനുമായിരുന്ന നെടുവ സ്വദേശി സി.പി. ബാലകൃഷ്ണ മേനോൻ (92) നിര്യാതനായി. പ്രധാനാധ്യാപകനായി സർവിസിൽ നിന്ന് വിരമിച്ച സി.പി നെടുവയിലെ വികസന സംരംഭങ്ങളിൽ മുന്നണി പോരാളിയായിരുന്നു. മദ്യ നിരോധന സമിതി മലപ്പുറം ജില്ല കൺവീനർ, പ്രിയദർശിനി ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.ഭാര്യ: പരേതയായ മണിയിൽ സരോജിനി ടീച്ചർ. മക്കൾ: സന്തോഷ്കുമാർ (എൽ ആൻഡ് ടി റിയാദ്), അനിത (റിട്ട. അധ്യാപിക, അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: നാരായണൻ നമ്പ്യാർ, രജനി (അധ്യാപിക, എസ്.എൻ.എം എച്ച്.എസ്.എസ്, പരപ്പനങ്ങാടി).