കൊടുവള്ളി: പാലക്കുറ്റി പറമ്പങ്ങോട്ടുച്ചാലിൽ റിട്ട. അധ്യാപകൻ പി.സി. അബൂബക്കർ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പി.സി. മുഹമ്മദ് ഇബ്രാഹിം (സമസ്ത എംപ്ലോയീസ് കോഴിക്കോട് ജില്ല ട്രഷറർ), പി.സി. അബ്ദുറഹ്മാൻ, പി.സി. നാഫിൽ, ഖദീജ, നഫീസ മിസ്രിയ, ജുവൈരിയ, സക്കിയ്യ. മരുമക്കൾ: കരീം ഫൈസി കുടുക്കില്ലമ്മാരം, വി.ടി. അഷ്റഫ് വാടിക്കൽ, നജ്മുദ്ദീൻ (ബാബു) ഈർപോണ, സുലൈമാൻ പത്താം മൈൽ, സുലൈഖ ഓമശ്ശേരി, റാബിയ പള്ളിപ്പുറം, സാദിയ കുറ്റിക്കട്ടൂർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.15ന് പാലക്കുറ്റി ആക്കിപോയിൽ ജുമാ മസ്ജിദിൽ.